വിവാഹം കഴിഞ്ഞ് അഞ്ചാം മാസം, ഗർഭാശയ മുഴ മാറ്റാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

വിവാഹം കഴിഞ്ഞ് അഞ്ചാം മാസം, ഗർഭാശയ മുഴ മാറ്റാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
2026-07-24T07:38:00 | By Athira V
#Alappuzha #Kayamkulam Medical Negligence #Swathi Death #Hospital #Surgery Death

ആലപ്പുഴ: ( www.truevisionnews.com) സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന പരാതിയുമായി കുടുംബം. ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്. കരുനാഗപ്പള്ളി സ്വദേശിനി സ്വാതി (25)ആണ് മരിച്ചത്.

വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വാതിക്ക് ഗർഭാശയ മുഴയുണ്ടെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കായി കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജൂലൈ 17ന് രാത്രി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു.

കാര്യമായ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും പറഞ്ഞു. എന്നാൽ തൊട്ടുപിന്നാലെ പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ബുധനാഴ്ച സ്വാതി മരിച്ചു.

സ്വാതിയെ ഓപ്പറേഷൻ തീയറ്ററിലേക്ക് പ്രവേശിപ്പിച്ച ശേഷം രക്തപരിശോധനാ റിപ്പോർട്ട് ആവശ്യപ്പെട്ടതിലും, ഹൃദയാഘാതമുണ്ടായിട്ടും പരുമലയിലേക്ക് കൊണ്ടുപോകാൻ കാലതാമസമുണ്ടായതിലും കുടുംബം സംശയം ഉന്നയിക്കുന്നു.എന്നാൽ സ്വാതിക്ക് ഹൃദ്രോഗ പശ്ചാത്തലമുണ്ടെന്നും ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ വിശദീകരണം.

വിശദമായ ഹൃദയപരിശോധനയ്ക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. അഞ്ച് മാസം മുമ്പായിരുന്നു സ്വാതിയുടെ വിവാഹം. ഭർത്താവ് പ്രവീണിന്റെ പരാതിയിൽ കായംകുളം പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Content Highlight: Alappuzha Woman Dies After Surgery Family Alleges Medical Negligence Kayamkulam

#Alappuzha #Kayamkulam Medical Negligence #Swathi Death #Hospital #Surgery Death

Next TV

Related Stories
നെൽക്കൃഷി മുടങ്ങി, വെളിച്ചെണ്ണവിലയും കുതിച്ചു; ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

Jul 24, 2026 09:16 AM

നെൽക്കൃഷി മുടങ്ങി, വെളിച്ചെണ്ണവിലയും കുതിച്ചു; ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

അരിയുടെയും വെളിച്ചെണ്ണയുടെയും വില വൻതോതിൽ ഉയരുന്നു. നെൽകൃഷി മുടങ്ങിയതും തേങ്ങയുടെ കുറവും കാരണം ഓണവിപണിയിൽ വിലക്കയറ്റം. സാധാരണക്കാർക്ക് കനത്ത...

Read More >>
കുരുക്ക് മുറുകുന്നു...;  വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 24, 2026 09:09 AM

കുരുക്ക് മുറുകുന്നു...; വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കാഫിർ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ഇന്ന് അറസ്റ്റ് ചെയ്യും. സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ...

Read More >>
അനുമതി ലംഘിച്ച് 'ആസാദി പാട്ടും പ്രതിഷേധവും'; കൊച്ചിയിൽ റാപ്പർ വേടന്റെ പരിപാടിക്കെതിരെ പൊലീസ് കേസ്

Jul 24, 2026 09:01 AM

അനുമതി ലംഘിച്ച് 'ആസാദി പാട്ടും പ്രതിഷേധവും'; കൊച്ചിയിൽ റാപ്പർ വേടന്റെ പരിപാടിക്കെതിരെ പൊലീസ് കേസ്

ഡൽഹി വിദ്യാർഥി സമരത്തിന് പിന്തുണയുമായി കൊച്ചിയിൽ വേടൻ പങ്കെടുത്ത പരിപാടി. അനുമതിയില്ലാതെ ഗതാഗതം തടസപ്പെടുത്തിയെന്ന് കാണിച്ച് 99 പേർക്കെതിരെ...

Read More >>
മറയൂരിൽ സ്കൂൾ കുട്ടിയെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു; എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്

Jul 24, 2026 08:31 AM

മറയൂരിൽ സ്കൂൾ കുട്ടിയെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു; എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്

ഇടുക്കി മറയൂരിൽ സ്കൂളിൽ പോകാൻ ഓട്ടോ കാത്തുനിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ചു. കൊമ്പിൽ തൂക്കിയെറിഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി...

Read More >>
സന്തോഷവാർത്ത...! ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്ന് മുതൽ; തുക വീട്ടിലെത്തിക്കാൻ നിർദ്ദേശം

Jul 24, 2026 07:26 AM

സന്തോഷവാർത്ത...! ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്ന് മുതൽ; തുക വീട്ടിലെത്തിക്കാൻ നിർദ്ദേശം

സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു. 51,11,908 പേർക്ക് 1095 കോടി രൂപ അനുവദിച്ചു. അടുത്ത മാസം 3ന് മുൻപ് വിതരണം...

Read More >>
മാനന്തവാടി സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു

Jul 24, 2026 07:12 AM

മാനന്തവാടി സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു

മാനന്തവാടി സബ് ജയിലിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. ത്രിശ്ശിലേരി സ്വദേശി...

Read More >>
Top Stories

News Roundup